ക്ഷേമ പെൻഷൻ മുടങ്ങിയതിൽ തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ച്

Update: 2024-02-13 10:27 GMT

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെതിരേ തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് തകര്‍ക്കാന്‍ സമരക്കാര്‍ ശ്രമിച്ചതോടെ പലതവണ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. പോലിസിന് നേരെ സമരക്കാര്‍ കല്ലുകളും കമ്പുകളും എറിഞ്ഞു. ബാരിക്കേഡ് മറിച്ചിട്ടു. ജലപീരങ്കി പ്രയോഗത്തില്‍ സംസ്ഥാന സെക്രട്ടറി നാസിന്‍ പൂവിലിനാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Similar News