രാഹുല്‍ ഗാന്ധിക്കെതിരേ പോസ്റ്റ്; ബിജെപി നേതാവ് എ പി അബ്ദുല്ലക്കുട്ടിക്കെതിരേ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അനുതാജാണ് ഡിജിപിക്ക് പരാതി നല്‍കിയത്

Update: 2025-12-28 11:17 GMT

കണ്ണൂര്‍: ബിജെപി നേതാവ് എ പി അബ്ദുല്ലക്കുട്ടിക്കെതിരേ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. ഹാഫീസ് സഈദിന്റെയും മസൂദ് അസ്ഹറിന്റെയും ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിന്റെയും ചിത്രത്തിനൊപ്പം രാഹുല്‍ ഗാന്ധിയുടെ ചിത്രവും വച്ച് ഇതില്‍ ആരാണ് ഇന്ന് ഇന്ത്യക്ക് ഏറ്റവും അപകടകാരിയായ വ്യക്തിയെന്ന് ചോദിക്കുന്നതായിരുന്നു അബ്ദുല്ലക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം പ്രചാരണങ്ങള്‍ ജനാധിപത്യ സംവിധാനത്തിനു നേരെയുള്ള ഗുരുതരമായ ആക്രമണമാണെന്ന് പരാതിയില്‍ പറയുന്നു. ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്താനുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരേ കര്‍ശനമായ നിയമനടപടി അനിവാര്യമാണെന്നും ഭരണഘടനയും നിയമവും സംരക്ഷിക്കപ്പെടണമെന്നും അനുതാജ് പറഞ്ഞു.

Tags: