സുഹൃത്തിന്റെ മകളോട് ലൈംഗികാതിക്രമം കാട്ടി യുവാവ്; തല്ലി പോലിസിന് കൈമാറി നാട്ടുകാര്‍

Update: 2025-09-20 12:38 GMT

പറവൂര്‍: സുഹൃത്തിന്റെ മകളോട് ലൈംഗികാതിക്രമം കാട്ടിയ ആള്‍ അറസ്റ്റില്‍. പറവൂരിലെ ഹോട്ടലില്‍ വച്ചാണ് സംഭവം. പിതാവിനൊപ്പം എത്തിയ കുട്ടിയെ പിതാവിന്റെ സുഹൃത്തായ അഖില്‍ എന്നയാളാണ് ഉപദ്രവിച്ചത്. ഇതുകണ്ട ഹോട്ടല്‍ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പ്രതിയെ തല്ലി. തുടര്‍ന്ന് പോലിസിന് കൈമാറി. ഭക്ഷണം കഴിക്കുന്നതിനിടെ പിതാവ് ഹോട്ടലില്‍ നിന്ന് പുറത്തുപോയപ്പോഴാണ് അഖില്‍ കുട്ടിയെ ഉപദ്രവിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഹോട്ടല്‍ ജീവനക്കാരുടെ ശബ്ദം കേട്ടാണ് നാട്ടുകാര്‍ കാര്യത്തില്‍ ഇടപെട്ടത്. പറവൂര്‍ പോലിസ് അഖിലിനെതിരേ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സ്വീകരിക്കുന്നതായി പോലിസ് അറിയിച്ചു.