പള്ളിക്ക് മുന്നിലെ ഡിജെ നിര്‍ത്താന്‍ ആവശ്യപ്പെട്ട യുവാവിനെ മര്‍ദ്ദിച്ചു

Update: 2025-09-22 14:13 GMT

പാറ്റ്‌ന: ഇശാഅ് നമസ്‌കാരത്തിന്റെ സമയത്ത് പള്ളിക്ക് പുറത്ത് ഡിജെ സംഗീതം വച്ചത് ചോദ്യം ചെയ്ത യുവാവിന് മര്‍ദ്ദനമേറ്റു. ബിഹാറിലെ ബെനിപറ്റി പ്രദേശത്ത സുന്നി നൂരി പള്ളിക്ക് സമീപം സെപ്റ്റംബര്‍ 18നാണ് സംഭവം. ഹാഫിസ് ഇബ്രാഹിം എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. ബാങ്ക് കൊടുത്തതിന് ശേഷവും ഡിജെ പ്രവര്‍ത്തിച്ചപ്പോള്‍ ഹാഫിസ് പോയി അത് ഓഫ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഡിജെ നടത്തിയവര്‍ ഹാഫിസിനെ ആക്രമിക്കുകയായിരുന്നു. ഹാഫിസിന്റെ തൊപ്പി അക്രമികള്‍ വലിച്ചെടുക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു.