നെടുമ്പാശ്ശേരിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയില്‍

ആറര കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് യുവാവില്‍ നിന്നും പിടികൂടിയത്

Update: 2025-11-04 03:08 GMT

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയില്‍. ആറര കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് യുവാവില്‍ നിന്നും പിടികൂടിയത്. വയനാട് സ്വദേശി അബ്ദുല്‍ സമദാണ് കസ്റ്റംസിന്റെ പിടിയിലായത്. ബാങ്കോക്കില്‍ നിന്ന് ഭക്ഷ്യ പായ്ക്കറ്റുകളില്‍ ഒളിപ്പിച്ചായിരുന്നു ലഹരിക്കടത്ത്. ലഹരിക്കടത്തിന് കൂലി 50,000 രൂപയാണെന്ന് യുവാവ് പറഞ്ഞു. യാത്ര ടിക്കറ്റും താമസവും സൗജന്യം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് കസ്റ്റംസ് അറിയിച്ചു.