വടക്കാഞ്ചേരിയില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

Update: 2025-12-11 14:25 GMT

വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. മങ്കര തരു പീടികയില്‍ അന്‍വറാണ്(42)പിടിയിലായത്. മങ്കര സ്വദേശിയായ ഇയാളുടെ പേര് കുളപ്പുള്ളിയിലെ വോട്ടര്‍ പട്ടികയിലും ഉണ്ടായിരുന്നു. കുളപ്പുള്ളിയില്‍ വോട്ടു ചെയ്ത ഇയാള്‍ വീണ്ടും വോട്ടു ചെയ്യാനായി ശ്രമിച്ചതോടെ ഉദ്യോഗസ്ഥര്‍ കയ്യിലെ മഷിയടയാളം കണ്ടാണ് പിടികൂടിയത്. പ്രിസൈഡിങ് ഓഫീസറുടെ പരാതി പ്രകാരം പോലിസ് ഇയാളെ കരുതല്‍ തടങ്കലില്‍ വെച്ചു.

Tags: