കൊല്ലം മേയറെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

Update: 2025-06-16 02:51 GMT
കൊല്ലം മേയറെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

കൊല്ലം: മേയറുടെ വീടിന് സമീപം കത്തിയുമായി എത്തിയ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം കരിക്കകം സ്വദേശി അജികുമാറാണ് പിടിയിലായത്. ശനിയാഴ്ച രാവിലെ 7.15നാണ് യുവാവ് കത്തിയുമായി മേയര്‍ ഹണിയുടെ ആശ്രാമം വൈദ്യശാല ജങ്ഷന് സമീപമുള്ള വീടിന് മുമ്പില്‍ എത്തിയത്. മത്സ്യത്തൊഴിലാളിയായ സ്ത്രീയാണ് വീടിന് മുന്നില്‍ മേയറെ ഭീഷണിപ്പെടുത്തി നില്‍ക്കുന്ന യുവാവിനെ കണ്ടത്. യുവാവ് മേയറുടെ വീടും അന്വേഷിച്ചിരുന്നു. ഇവരാണ് മേയറുടെ വീട്ടിലെത്തി വിവരം അറിയിച്ചത്. മേയറുടെ ഭര്‍ത്താവ് വീട്ടില്‍നിന്ന് ഇറങ്ങിവന്നപ്പോഴേക്കും ഇയാള്‍ പോയിരുന്നു. വീട് അന്വേഷിച്ച് മേയറുടെ സഹോദരന്റെ വീടിന് സമീപത്തും ഒരുയുവാവ് എത്തിയിരുന്നു. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയായിരുന്നു.


Similar News