ബംബിള്‍ വഴി സൗഹൃദം; യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍

Update: 2025-10-26 13:18 GMT

കോഴിക്കോട്: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. എരഞ്ഞിക്കല്‍ സ്വദേശി അനന്തകൃഷ്ണനെ (26)യാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം വണ്ടൂര്‍ സ്വദേശിനിയാണ് പരാതിക്കാരി. ഡേറ്റിങ് ആപ്പായ ബംബിള്‍ വഴിയാണ് യുവാവിനെ പരിചയപ്പെട്ടതെന്നും പിന്നീട് പൊറ്റമ്മലിലുള്ള ലോഡ്ജില്‍ വച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും യുവതിയുടെ പരാതി പറയുന്നു. പിന്നീട് യുവാവ് യുവാവ് വിവാഹബന്ധത്തില്‍ നിന്ന് പിന്‍മാറിയതാണ് ബലാല്‍സംഗപരാതി നല്‍കാന്‍ കാരണം. യുവതിയുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പോലിസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. അപ്പോഴാണ് മെഡിക്കല്‍ കോളജ് പരിസരത്ത് യുവാവിനെ കണ്ടതും അറസ്റ്റ് ചെയ്തതും. യുവാവിനെ ജയിലില്‍ അടച്ചു.