ഭര്‍ത്താവ് മരിച്ച യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന്; യുവാവ് അറസ്റ്റില്‍

Update: 2025-08-17 03:20 GMT

അടൂര്‍: ആടിനെ വില്‍ക്കാനുണ്ടെന്ന സോഷ്യല്‍മീഡിയ പോസ്റ്റ് കണ്ട് ബന്ധപ്പെട്ട വിവാഹിതയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്പ് എരുവേശി തുരുത്തേല്‍ വീട്ടില്‍ അഖില്‍ അശോകനെ(27)യാണ് അടൂര്‍ പോലിസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം. രണ്ടു കുട്ടികളുള്ള യുവതിയുടെ ഭര്‍ത്താവ് മരിച്ചതാണ്.

ഫെയ്സ്ബുക്കില്‍ അഖില്‍ അശോകന്‍ ആടുവില്‍പ്പനയുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റിട്ടിരുന്നു. ഇതു കണ്ട യുവതി ബന്ധപ്പെട്ടു. ഇത് പരിചയമായി മാറി. വിവാഹം ചെയ്തുകൊള്ളാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച അഖില്‍ അടൂരിലെത്തി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതി പറയുന്നു. ഇതിനിടയില്‍ യുവതി ഗര്‍ഭിണിയായി. ഗര്‍ഭം അലസിപ്പിക്കുന്ന ഗുളികകള്‍ യുവതിക്ക് നല്‍കി ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വിജയിച്ചില്ല. ഇതോടെ അഖില്‍ മുങ്ങിയെന്നാണ് ആരോപണം.