അഗര്‍ത്തല: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ച യുവാവ് അറസ്റ്റില്‍. സെപാഹിജല ജില്ലയിലെ ദുര്‍ഗാനഗര്‍ സ്വദേശിയായ ജാഹിറുദ്ദീനെയാണ് അറസ്റ്റ് ചെയ്തത്. അമിത് ഷാക്കെതിരെ ജാഹിറുദ്ദീന്‍ അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടെന്ന് ഫോണില്‍ വിവരം കിട്ടിയെന്നും അതേതുടര്‍ന്നാണ് നടപടിയെന്നും ബിശാല്‍ഗഡ് പോലിസ് അറിയിച്ചു. കശ്മീരിലെ പെഹല്‍ഗാം ആക്രമണത്തിന് പിന്നാലെ സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ 30 പേരെയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.