കഴുത്തില്‍ മഞ്ഞച്ചരട് കെട്ടി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: കരമന സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചെന്ന് തെറ്റിധരിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. കോട്ടയം എരുമേലി സ്വദേശി അഖിലിനെ(24)യാണ് കരമന പൊലീസ് പിടികൂടിയത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഇയാള്‍ ഇതു മറച്ചുവച്ചാണ് യുവതിയെ പീഡിപ്പിച്ചത്. യുവതി ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും കൂട്ടിക്കൊണ്ടു പോയി ഇയാളുടെ ഫ്‌ലാറ്റിലും എറണാകുളത്തെ ഹോട്ടലിലും എത്തിച്ചായിരുന്നു പീഡനം. മഞ്ഞ ചരട് കെട്ടി വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ചായിരുന്നു പീഡനം. ഗര്‍ഭിണിയായതോടെ യുവതിയെ വീട്ടില്‍ എത്തിച്ച് ഇയാള്‍ മുങ്ങി. യുവതി കരമന പോലിസില്‍ നല്‍കിയ പരാതിയിലാണ് അഖിലിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.