കാസര്‍കോട്: പട്ടാപകല്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയതായി പരാതി. നഗരത്തിലെ ഉഡുപ്പി ഹോട്ടലിന് സമീപത്ത് നിന്നാണ് ബുധനാഴ്ച ഉച്ചയോടെ യുവാവിനെ തട്ടിക്കൊണ്ടുപോയത്. ആന്ധ്ര രജിസ്ട്രേഷന്‍ കാറാണ് പ്രതികള്‍ ഉപയോഗിച്ചത്. വാഹനത്തിന്റെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. സംസ്ഥാന അതിര്‍ത്തി കേന്ദ്രീകരിച്ച് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കര്‍ണാടക പോലീസുമായി സഹകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.