യുവാവ് പുഴയില്‍ മരിച്ച നിലയില്‍

Update: 2025-05-18 15:29 GMT

കാലടി: പെരിയാറ്റില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കാലടി മരോട്ടിച്ചുവട് മുള്ളന്‍വീട്ടില്‍ സിജു(40)വാണ് മരിച്ചത്. സെക്യൂരിറ്റി ജീവനക്കാരനാണ് സിജു. കാഞ്ഞൂര്‍ പഞ്ചായത്തിലെ ചെങ്ങല്‍ നമ്പിളികടവില്‍ ഇന്ന് ഉച്ചയ്ക്ക് 12 ഓടെയാണ് മൃതദേഹം നാട്ടുകാര്‍ കണ്ടത്. പെരുമ്പാവൂര്‍ പോലിസും അങ്കമാലി അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് മൃതദേഹം കരയിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. അച്ഛന്‍: പരേതനായ വര്‍ഗീസ്. അമ്മ: ഏലമ്മ. സഹോദരങ്ങള്‍: ബിജു, ജിജി, ജിനി.