വയനാട്: യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ്(39)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 'നല്ല നിലാവുള്ള രാത്രി' എന്ന ചിത്രത്തിലൂടെയാണ് പ്രഫുല്‍ മലയാള സിനിമയ്ക്ക് പരിചിതനായത്. വയനാട് പഴയ വൈത്തിരി സ്വദേശിയാണ്. പുതിയ രണ്ട് പ്രൊജക്ടുകളുടെ തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടെയാണ് മരണം. ഭാര്യ അനുരൂപ. സംസ്‌കാരം ഇന്ന് രാത്രി 8:30ന് വീട്ടുവളപ്പില്‍.