മുസ്‌ലിം യുവാവിന് നേരെ ഹിന്ദുത്വ ആക്രമണം

Update: 2025-08-22 04:14 GMT

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ മുസ്‌ലിം യുവാവിന് നേരെ ഹിന്ദുത്വ ആക്രമണം. ഫര്‍ദീന്‍ എന്ന യുവാവിനെയാണ് ഇന്നലെ ഹിന്ദുത്വ സംഘം ആക്രമിച്ചതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഫര്‍ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. '' മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ടാണ് അവര്‍ ആക്രമിച്ചത്. അവര്‍ എന്നെ മതപരമായി മോശമായി രീതിയിലുള്ള അസഭ്യങ്ങളും പറഞ്ഞു.''-ഫര്‍ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ കേസെടുക്കാന്‍ ബര്‍ള പോലിസോ മുസഫര്‍ നഗര്‍ ജില്ലാ പോലിസോ തയ്യാറായിട്ടില്ല.