ഇടുക്കിയില്‍ യുവാവിനെ കുത്തിക്കൊന്നു
തടയാനെത്തിയ രണ്ടുപേര്‍ക്ക് കുത്തേറ്റു
ഇടുക്കി: തൂക്കുപാലത്ത് യുവാവിനെ ബന്ധു കുത്തിക്കൊലപ്പെടുത്തി. ഓട്ടോറിക്ഷാ ഡ്രൈവറായ രതീഷ് ചന്ദ്രനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രതീഷിന്റെ ബന്ധുവായ അനൂപിനെ പോലിസ് കസ്റ്റഡിയിലെടുത്തു. രതീഷിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച രണ്ടുപേര്‍ക്ക് കുത്തേറ്റിട്ടുണ്ട്. ഇവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.