യുവാവിനെ വീട്ടില്‍ നിന്ന് വലിച്ചിഴച്ചിറക്കി ഇരുമ്പ് വടി കൊണ്ട് അടിച്ചുകൊന്നു

Update: 2025-12-23 06:57 GMT

ലഖ്നോ: ഉത്തര്‍പ്രദേശില്‍ യുവാവിനെ വീട്ടില്‍ നിന്ന് വലിച്ചിഴച്ചിറക്കി ഇരുമ്പ് വടി കൊണ്ട് അടിച്ചുകൊന്നു. പുര്‍വീദിന്‍ ഖേഡ സ്വദേശിയായ ശിവ് പ്രകാശ് (33) ആണ് കൊല്ലപ്പെട്ടത്. വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ട് ശിവ് പ്രകാശ് വാതില്‍ തുറന്നപ്പോഴേക്കും അക്രമി ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. ഭാര്യ സവിതയുടെ കണ്‍മുന്നിലിട്ട് ശിവ് പ്രകാശിനെ മര്‍ദ്ദിച്ച സതീഷ്, ഇരുമ്പ് വടി ഉപയോഗിച്ച് തലങ്ങും വിലങ്ങും അടിച്ചു.

കൊലപാതകത്തിന് പിന്നില്‍ സതീഷ് മാത്രമല്ലെന്നും വലിയൊരു ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കൊല്ലപ്പെട്ട ശിവ് പ്രകാശിന്റെ പിതാവ് ശിവ്ദിന്‍ ആരോപിക്കുന്നു. 11 വര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹിതരായവരാണ് ശിവ് പ്രകാശും സവിതയും. അവര്‍ക്ക് പത്തും ഏഴും വയസ്സുള്ള രണ്ട് മക്കളുണ്ട്. സംഭവത്തില്‍ 21-കാരനായ സതീഷിനെ പോലിസ് അറസ്റ്റ് ചെയ്തു.

Tags: