മിന്നലേറ്റ് യുവാവ് മരിച്ചു

Update: 2026-03-16 17:43 GMT

പരപ്പനങ്ങാടി: പാലത്തിങ്ങൽ കൊട്ടന്തലയിൽ ജുമുഅത്ത് പള്ളിക്ക് സമീപം യുവാവ് മിന്നലേറ്റ് മരിച്ചു. കൊട്ടന്തല മുജാഹിദ് പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ആസിഫ് (24) ആണ് മരിച്ചത്. ഇന്ന് പത്തുമണിയോടെയാണ് സംഭവം. മൃതദേഹം തിരുരങ്ങാടി താലൂക്ക് ആശുപത്രിയിൽ.