ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ കൈത്തണ്ട മുറിച്ചതിനു ശേഷം പാര്‍പ്പിട സമുച്ചയത്തിന്റെ 11-ാം നിലയില്‍നിന്നു ചാടി യുവാവ് ജീവനൊടുക്കി. യഗ്യ പാണ്ഡെ (28) ആണ് മരിച്ചത്. പരസ്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന യുവാവാണ് മരിച്ചത്.
ഇയാള്‍ വിഷാദരോഗത്തിനു ചികില്‍സയിലായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. ആത്മഹത്യാക്കുറിപ്പുകളൊന്നും ഇതുവരെ കണ്ടെത്തിയില്ലെന്നും കാരണം വ്യക്തമല്ലെന്നും പോലിസ് പറഞ്ഞു. ഉടന്‍തന്നെ ബന്ധുക്കള്‍ യോഗ്യയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.