രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ പോയതുമായി ബന്ധപ്പെട്ട് യുവനടിയെ ഉടന്‍ ചോദ്യംചെയ്യും

Update: 2025-12-02 07:10 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ പോയതുമായി ബന്ധപ്പെട്ട് യുവനടിയെ ഉടന്‍ ചോദ്യംചെയ്യുമെന്ന് അന്വേഷണ സംഘം . രാഹുല്‍ മുങ്ങിയത് ചുവന്ന നിറമുളള ഫോക്സ്വാഗണ്‍ പോളോ കാറിലാണെന്ന് റിപോര്‍ട്ടുണ്ടായിരുന്നു. ഈ കാറിന്റെ ഉടമയായ യുവനടിയെയാണ് അന്വേഷണ സംഘം ചോദ്യംചെയ്യുക. നടിയുമായി രാഹുലിന് അടുത്ത ബന്ധമുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ തമിഴ്‌നാട്ടിലെന്നാണ് സൂചന. രാഹുല്‍ കോയമ്പത്തൂരിലും പൊള്ളാച്ചിയിലും രാഹുല്‍ എത്തിച്ചേര്‍ന്നതായി സൂചനയുണ്ട്. പുതിയ ഫോണും സിം നമ്പറും ഉപയോഗിച്ചാണ് രാഹുല്‍ ഒളിവില്‍ കഴിയുന്നത്. വ്യാഴാഴ്ച യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് ശേഷം വൈകിട്ട് 5 മണിയോടെയാണ് രാഹുല്‍ എംഎല്‍എ ഓഫീസില്‍നിന്ന് പോയത്. എന്നാല്‍ തമിഴിനാട്ടില്‍ നിന്ന് കര്‍ണാടകയിലേക്ക് കടന്നെന്ന തരത്തിലുള്ള റിപോര്‍ട്ടുകളും വരുന്നുണ്ട്.

Tags: