'മോനെ നീ ചാണകത്തില്‍ വീഴാന്‍ പാടില്ലായിരുന്നു'; അഖില്‍ മാരാരെ പരിഹസിച്ച് കലാമണ്ഡലം സത്യഭാമ

Update: 2026-02-20 13:47 GMT

കൊച്ചി: സംവിധായകനും ബിഗ്‌ബോസ് താരവുമായ അഖില്‍ മാരാര്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തയില്‍ വിമര്‍ശനവുമായി നര്‍ത്തകി കലാമണ്ഡലം സത്യഭാമ രംഗത്ത്. 'മോനെ നീ ഒരിക്കലും ചാണകത്തില്‍ വീഴാന്‍ പാടില്ലായിരുന്നു' എന്ന് സത്യഭാമ ഫേസ്ബുക്കില്‍ കുറിച്ചു. ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചവരെ അഖില്‍ മാരാര്‍ ചതിക്കുകയായിരുന്നുവെന്നും ഇതുവരെ ലഭിച്ച എല്ലാ ഉയര്‍ച്ചകളും ഈയൊരു തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ തീരുമെന്നും സത്യഭാമ പറഞ്ഞു.

കലാമണ്ഡലം സത്യഭാമ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ

മോനെ, നീ ഒരിക്കലും ചാണകത്തില്‍ വീഴാന്‍ പാടില്ലായിരുന്നു.

നിന്നെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച മറ്റു മതസ്ഥരെ നീ cheat ചെയ്യുകയായിരുന്നില്ലേ?

നിന്റെ എല്ലാ ഉയര്‍ച്ചകളും ഈയൊരു തിരഞ്ഞെടുപ്പ് അവസാനിക്കുന്നത്തോടെ തീരും.

ജനങ്ങള്‍ക്ക് നിന്നെ പഴയത് പോലെ ഇനി ഒരിക്കലും നോക്കിക്കാണാന്‍ കഴിയില്ല.

കഴിഞ്ഞ ദിവസമാണ് അഖില്‍ മാരാര്‍ ട്വന്റി 20യില്‍ ഔദ്യോഗികമായി അംഗത്വം എടുക്കുന്നത്. പൂര്‍ണമായും ബിജെപിയുമായി യോജിക്കാന്‍ കഴിയാത്തതിനാലാണ് താന്‍ നേരിട്ട് ബിജെപിയിലേക്ക് പോകാത്തതെന്നും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. എന്‍ഡിഎയുടെ ഭാഗമായി കൊട്ടാരക്കരയില്‍ മല്‍സരിക്കാനുള്ള ഒരുക്കത്തിലാണ് അഖില്‍ മാരാര്‍. സീറ്റ് ചര്‍ച്ചകള്‍ നടക്കുന്നതായി അഖില്‍ സൂചിപ്പിച്ചു.

അതേസമയം താന്‍ അടിസ്ഥാനപരമായ ഒരു കോണ്‍ഗ്രസുകാരനല്ലെന്ന് അഖില്‍ മാരാര്‍ പ്രസ്താവിച്ചു. പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചപ്പോള്‍ തന്നെ കോണ്‍ഗ്രസുകാരനെന്ന് തെറ്റിദ്ധരിച്ചത് ആ പാര്‍ട്ടിക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ പാര്‍ട്ടിയെ ചതിച്ച് പോയ ഒരാളെന്ന വ്യാഖ്യാനം വരുന്നുണ്ടെങ്കിലും, താന്‍ യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസുകാരനല്ലെന്നും മാരാര്‍ വ്യക്തമാക്കി. തന്റെ രാഷ്ട്രീയം കമ്യൂണിസ്റ്റ് വിരോധത്തില്‍ ഊന്നയതാണെന്നും മാരാര്‍ പറയുന്നു.

Tags: