'നിങ്ങള്‍ ചാനലുകാര്‍ ചര്‍ച്ചക്ക് വിളിച്ചിരുത്തുന്നയാള്‍'; റെജി ലുക്കോസുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് മന്ത്രി പി രാജീവ്

Update: 2026-01-08 10:58 GMT

തിരുവനന്തപുരം: റെജി ലുക്കോസുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് മന്ത്രി പി രാജീവ്. ചാനല്‍ ചര്‍ച്ചക്ക് സിപിഎം ആളെ വിടാത്തപ്പോള്‍ നിങ്ങള്‍ വിളിച്ചിരുത്തുന്ന ആളാണ് റെജിയെന്നും ആരെ വേണേലും ഇടതുസഹയാത്രികന്‍ എന്ന് പേരിട്ടു വിളിക്കാമെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് പോയവരും പോകാന്‍ നില്‍ക്കുന്നവരും സഹയാത്രികരല്ല, വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളാണെന്നും പി രാജീവ് വിമര്‍ശിച്ചു.

റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്ന വിഷയം അറിഞ്ഞിട്ടില്ലെനന്നായിരുന്നു മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം. പാര്‍ട്ടിയുടെ ലോക്കല്‍, ജില്ലാ, സംസ്ഥാനതല കമ്മിറ്റി അംഗമൊന്നുമല്ലല്ലോ. സഹയാത്രികന്മാര്‍ പലരും ഉണ്ടാകും. റെജി ലൂക്കോസ് പാര്‍ട്ടി അംഗമല്ല. ചാനല്‍ ചര്‍ച്ച കൊണ്ടല്ലല്ലോ സിപിഎം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ജനാധിപത്യ സംവിധാനത്തില്‍ ആര്‍ക്കും ഏതു രാഷ്ട്രീയ പ്രസ്ഥാനത്തിലും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും റെജി ലൂക്കോസ് പാര്‍ട്ടിയുടെ ഒരു പദവിയും വഹിച്ചിരുന്ന ആളല്ലെന്നും മന്ത്രി വി എന്‍ വാസവന്‍ പ്രതികരിച്ചു.

Tags: