തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാന്‍ അവസരം. ഒക്ടോബര്‍ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത അര്‍ഹരായവര്‍ക്ക് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനാണ് കമീഷന്‍ അവസരം നല്‍കിയത്. ചൊവ്വാഴ്ചവരെ 25,000ത്തിലഅധികം അപേക്ഷകളാണ് ലഭിച്ചത്.
അതേസമയം ചൊവ്വാഴ്ച പലര്‍ക്കും വെബ്‌സൈറ്റില്‍ പ്രവേശിച്ച് അപേക്ഷ നല്‍കാനായില്ലെന്ന പരാതിയുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു നടപടികളും വെബ്‌സൈറ്റില്‍ നടന്നുവരുന്നതുകൊണ്ട് സെര്‍വര്‍ പ്രശ്‌നമാണിതെന്ന് കമീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അപേക്ഷകളില്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ തുടര്‍നടപടി സ്വീകരിച്ച് നവംബര്‍ 14ന് സപ്ലിമെന്ററി പട്ടികകള്‍ പ്രസിദ്ധീകരിക്കും. https://sec.kerala.gov.in ലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുമ്പോള്‍ ഹിയറിങ്ങിനുള്ള നോട്ടീസ് ലഭിക്കും. ഇതില്‍ നല്‍കിയ തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം നേരിട്ട് ഹാജരാകണം.