പെണ്‍കുട്ടികള്‍ക്ക് 25,000 രൂപയുടെ സാമ്പത്തിക സഹായം; പദ്ധതി പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

Update: 2026-03-08 10:28 GMT

ലഖ്‌നോ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ പെണ്‍കുട്ടികള്‍ക്കായി സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പെണ്‍കുട്ടികള്‍ക്ക് ജനനം മുതല്‍ ബിരുദ പഠനം പൂര്‍ത്തിയാക്കുന്നതുവരെ ഘട്ടംഘട്ടമായി 25,000 രൂപയുടെ സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ലഖ്‌നോവില്‍ നടന്ന വനിതാദിന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കന്യാ സുമംഗല യോജന പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കളായ പെണ്‍കുട്ടികള്‍ക്കുള്ള ചെക്കുകളും ചടങ്ങില്‍ വിതരണം ചെയ്തു. നിലവില്‍ സംസ്ഥാനത്തെ ഏകദേശം 27 ലക്ഷം പെണ്‍കുട്ടികള്‍ ഈ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിനായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും സാമൂഹിക പുരോഗതിയും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags: