ഗസയിലെ വിജയത്തില്‍ ഫലസ്തീനികളെ അഭിനന്ദിച്ച് യെമന്‍

Update: 2025-10-10 16:54 GMT

സന്‍ആ: ഗസയിലെ വിജയത്തില്‍ ഫലസ്തീനികളെ അഭിനന്ദിച്ച് യെമന്‍. യുഎസിന്റെയോ ഇസ്രായേലിന്റെയോ മറ്റാരുടെയോ ഭാഗത്ത് നിന്നും ഇനിയും ആക്രമണങ്ങളുണ്ടാവുകയാണെങ്കില്‍ പിന്തുണയുണ്ടാവുമെന്ന് യെമനിലെ മില്യണ്‍ മാന്‍ പോപുലര്‍ മാര്‍ച്ച് പ്രസ്താവനയില്‍ അറിയിച്ചു.


ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എല്ലാ വെള്ളിയാഴ്ചയും യെമനില്‍ പത്തുലക്ഷം പേരുടെ മാര്‍ച്ചുകള്‍ നടക്കാറുണ്ടായിരുന്നു. ഫലസ്തീനികളുടെ സ്ഥിരതയേയും നിശ്ചയദാര്‍ഢ്യത്തെയും അന്‍സാറുല്ലയും അഭിനന്ദിച്ചു. ഫലസ്തീനികള്‍ എടുക്കുന്ന തീരുമാനത്തിനൊപ്പം യെമന്‍ നിലകൊള്ളുമെന്ന് അന്‍സാറുല്ല അറിയിച്ചു.