യുഎസും യൂറോപ്പും ഇസ്രായേലിനെ പിന്തുണച്ചാല്‍ സംഘര്‍ഷം വ്യാപിക്കും: അന്‍സാറുല്ല

സന്‍ആ: യുഎസും യൂറോപ്പും ഇസ്രായേലിനെ പിന്തുണയ്ക്കുന്നത് തുടര്‍ന്നാല്‍ സംഘര്‍ഷം വ്യാപിക്കുമെന്ന് യെമനിലെ അന്‍സാറുല്ല പ്രസ്ഥാനം. യുദ്ധം ചെയ്ത് ഇറാനെ ചര്‍ച്ചകളിലേക്ക് കൊണ്ടുവരാമെന്നത് വ്യാമോഹമാണെന്ന് അന്‍സാറുല്ല നേതാവ് അബ്ദുല്ല അല്‍ സാബ്രി പറഞ്ഞു. ഇറാനെതിരായ ആക്രമണത്തില്‍ യുഎസ് കാഴ്ച്ചക്കാരനല്ല. മറിച്ച്, ഇസ്രായേലിന് രഹസ്യ വിവരങ്ങളും ലോജിസ്റ്റിക് സഹായങ്ങളും നല്‍കുന്നു. ഇറാന്‍ പക്ഷേ, തന്ത്രപരമായ സൈനികനടപടികളാണ് സ്വീകരിക്കുന്നത്. ഭീഷണികള്‍ക്കെതിരേ സ്വയം പ്രതിരോധിക്കാന്‍ ഇറാന് ധാര്‍മികവും നിയമപരവുമായ അവകാശമുണ്ട്. യുഎസും യൂറോപ്പും ഇസ്രായേലിനെ പിന്തുണയ്ക്കുന്നത് തുടര്‍ന്നാല്‍ സംഘര്‍ഷം വ്യാപിക്കും. ലബ്‌നാന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും. ഇറാഖിലെ പിഎംഎഫ് വിഭാഗങ്ങള്‍ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.