ചെങ്കടലില്‍ ഇറ്റേണിറ്റി കപ്പല്‍ മുക്കുന്ന വീഡിയോ പുറത്തുവിട്ട് അന്‍സാറുല്ല (വീഡിയോ)

Update: 2025-07-10 05:14 GMT

സന്‍ആ: ഇസ്രായേലില്‍ പോവുകയായിരുന്ന ഇറ്റേണിറ്റി സി എന്ന കപ്പല്‍ മുക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ട് യെമനിലെ അന്‍സാറുല്ല. ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചാണ് കപ്പലിനെ ആക്രമിക്കുന്നത്. കപ്പലിന്റെ ക്യാപ്റ്റനുമായി യെമന്‍ സായുധ സൈനികര്‍ സംസാരിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. കപ്പല്‍ ജീവനക്കാരെ രക്ഷിക്കാന്‍ ബോട്ടുകള്‍ അയച്ചിട്ടുണ്ടെന്നും അതല്ലെങ്കില്‍ പ്രദേശത്തുള്ള ബാരിയോണ്‍ എന്ന കപ്പല്‍ എത്തുമെന്നുമാണ് അറിയിക്കുന്നത്. watch in youtube

Full View