200 റിയാലിന്റെ നോട്ട് വീണ്ടുമിറക്കി യെമനിലെ അന്‍സാറുല്ല സര്‍ക്കാര്‍

Update: 2025-07-17 14:29 GMT

സന്‍ആ: 200 റിയാലിന്റെ നോട്ട് വീണ്ടുമിറക്കി യെമനിലെ അന്‍സാറുല്ല സര്‍ക്കാര്‍. പുതിയ നോട്ട് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നെന്ന് യെമന്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. കീറിയതും പഴയതുമായ നോട്ടുകള്‍ മാറ്റാനാണ് പുതിയ നോട്ടുകള്‍ ഇറക്കിയതെന്ന് ബാങ്കിന്റെ പ്രസ്താവന പറയുന്നു. 50 റിയാലിന്റെ നാണയങ്ങളും പുറത്തിറക്കിയിട്ടുണ്ട്.


അതേസമയം, ഏദന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ സെന്‍ട്രല്‍ ബാങ്ക് ഈ നീക്കത്തെ അപലപിച്ചു. പുതിയ നോട്ടിനെ ആക്രമണം വികസിപ്പിച്ചതിന്റെ സൂചനയായി കാണുമെന്നാണ് ഏദന്‍ ബാങ്ക് പറയുന്നത്. അതിനാല്‍ തന്നെ അന്‍സാറുല്ല സര്‍ക്കാരിന്റെ നോട്ടുകള്‍ ഉപയോഗിക്കരുതെന്നാണ് അവരുടെ നിര്‍ദേശം. എന്നാല്‍, യെമനിലെ 70 ശതമാനം ജനങ്ങളും അന്‍സാറുല്ല സര്‍ക്കാരിന്റെ ഭരണത്തിന് കീഴിലാണ്.