തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഡിറ്റ് വാ ചുഴലിക്കാറ്റ് കിഴക്കന്‍ തീരത്തോട് അടുക്കുന്നതിനാല്‍ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും നിരവധി ജില്ലകളില്‍ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത കുറച്ച് മണിക്കൂറുകളില്‍ ചുഴലിക്കാറ്റ് ദുര്‍ബലമാവുകയും തമിഴ്‌നാട് പുതച്ചേരി തീരങ്ങള്‍ക്ക് സമാന്തരമായി വടക്കോട്ട് നീങ്ങുകയും ചെയ്യുമെന്നുമാണ് നിരീക്ഷണം. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ തമിഴ്‌നാട്ടിലെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്.