അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നു; സംസ്ഥാനത്തെ നദികളിൽ യെല്ലോ അലേർട്ട്

Update: 2025-08-17 11:47 GMT

തിരുവനന്തപുരം : അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ സംസ്ഥാന ജലസേചന വകുപ്പ് (IDRB) വിവിധ നദികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

പത്തനംതിട്ടയിൽ അച്ചൻകോവിൽ , മണിമല (തോണ്ട്ര സ്റ്റേഷൻ),ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷൻ) എന്നിവിടങ്ങളിലാണ് പ്രധാനമായും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നദി മുറിച്ചു കടക്കാനോ നദിയിൽ ഇറങ്ങാനോ പാടില്ലെന്ന് മുന്നറിയിപ്പ് നൽകി. കാലാവസ്ഥ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ അവഗണിക്കരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

Tags: