ബഹ്‌റെയ്ച്ച് സംഘര്‍ഷം: ജയിലില്‍ അടച്ച എട്ടുപേര്‍ക്കെതിരെ എന്‍എസ്എ ചുമത്തി (video)

Update: 2025-10-04 03:56 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബഹ്‌റെയ്ച്ചില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ സംഘര്‍ഷത്തില്‍ ജയിലില്‍ അടച്ച എട്ടുപേര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമവും ചുമത്തി. മഹ്‌റൂഫ് അലി, മുഹമ്മദ് ഫാഹിം, മുഹമ്മദ് അഫ്‌സല്‍, മുഹമ്മദ് സീഷാന്‍, ജാവേദ്, ശുഐബ് ഖാന്‍, സെയ്ഫ് അലി എന്നിവര്‍ക്കെതിരെയാണ് പോലിസ് നിര്‍ദേശ പ്രകാരം ജില്ലാ മജിസ്‌ട്രേറ്റ് എന്‍എസ്എ ചുമത്തിയത്. ഇതോടെ വിചാരണയില്ലാതെ ഇവരെ ജയിലില്‍ പൂട്ടിയിടാം. നേരത്തെ കേസില്‍ പ്രതിയാക്കിയ മറ്റ് അഞ്ച് മുസ്‌ലിംകള്‍ക്കെതിരെയും എന്‍എസ്എ ചുമത്തിയിരുന്നു.

ദുര്‍ഗാ വിഗ്രഹ നിമജ്ജനത്തിന് പോയ ഹിന്ദുത്വരുണ്ടാക്കിയ പ്രകോപനമാണ് 2024 ഒക്ടോബര്‍ 13ന് സംഘര്‍ഷത്തിന് കാരണമായത്.

മുസ്‌ലിം ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുകളിലെ പച്ചക്കൊടി പറിച്ചുമാറ്റി കാവിത്തുണി കെട്ടാന്‍ ശ്രമിച്ച രാം ഗോപാല്‍ മിശ്ര എന്ന ഹിന്ദുത്വന്‍ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തു.