തെല്‍അവീവ്: ഇസ്രായേലിലെ ബെന്‍ഗുരിയോണ്‍ വിമാനത്താവളത്തിന് നേരെ യെമനിലെ അന്‍സാറുല്ലയുടെ മിസൈല്‍ ആക്രമണം. ഫലസ്തീന്‍-2 ഹൈപ്പര്‍സോണിക് മിസൈല്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് അന്‍സാറുല്ല സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരീ പറഞ്ഞു. യെമന്‍ സായുധസേനയുടെ യുഎവി യൂണിറ്റ് തെല്‍അവീവ്, ഉം അല്‍ റഷ്‌റാഷ്, അസ്‌കലാന്‍ എന്നീ പ്രദേശങ്ങളെ ഡ്രോണുകള്‍ ഉപയോഗിച്ചും ആക്രമിച്ചു. ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയില്‍ പ്രതിഷേധിച്ചാണ് ആക്രമണങ്ങളെന്ന് യഹ്‌യാ സാരീ പറഞ്ഞു.
ഗസയിലെ വെടിനിര്‍ത്തല്‍ ഇസ്രായേല്‍ ലംഘിച്ച മാര്‍ച്ച് മാസത്തിന് ശേഷം 53 ബാലിസ്റ്റിക് മിസൈലുകളാണ് അന്‍സാറുല്ല ഇസ്രായേലിലേക്ക് അയച്ചത്. 2000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങളെയാണ് അന്‍സാറുല്ല ലക്ഷ്യമിടുന്നത്.