ഇസ്രായേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം

Update: 2025-08-18 04:47 GMT

തെല്‍അവീവ്: ഇസ്രായേലിലെ ബെന്‍ഗുരിയോണ്‍ വിമാനത്താവളത്തിന് നേരെ യെമനിലെ അന്‍സാറുല്ല മിസൈല്‍ ആക്രമണം നടത്തി. ഇതോടെ വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിലച്ചു. പ്രദേശത്തെ ലക്ഷക്കണക്കിന് ജൂത കുടിയേറ്റക്കാര്‍ ബങ്കറുകളിലും ഒളിച്ചു. ഫലസ്തീന്‍-2 ഹൈപ്പര്‍സോണിക് മിസൈല്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ലക്ഷ്യം കണ്ടെന്നും അന്‍സാറുല്ല സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരി പ്രസ്താവനയില്‍ പറഞ്ഞു.