കോഴിക്കോട്: ചായക്കെറ്റിലില്‍ പുഴുക്കളെ കണ്ടെത്തിയതിനെ തുടര്‍ന്ന് കോട്ടപ്പറമ്പ് അമ്മയും കുഞ്ഞും ആശുപത്രിയുടെ കാന്റീന്‍ കോര്‍പറേഷന്‍ ആരോഗ്യവിഭാഗം പൂട്ടിച്ചു. ജീവനക്കാര്‍ ഒരു പരിപാടിയിലേക്ക് വാങ്ങിയ ചായയുടെ കെറ്റിലില്‍ ആണ് പുഴുക്കളെ കണ്ടത്. തുടര്‍ന്ന് കോര്‍പറേഷന്‍ ആരോഗ്യവിഭാഗത്തെ അറിയിക്കുകയായിരുന്നു.