മരംമുറിക്കുന്നതിനിടെ മിന്നലേറ്റ് തൊഴിലാളി മരിച്ചു

Update: 2025-10-04 08:36 GMT

ആലപ്പുഴ: കാരിച്ചാലില്‍ മരം മുറിക്കുന്നതിനിടെ മിന്നലേറ്റ് തൊഴിലാളി മരിച്ചു. ഹരിപ്പാട് തുലാം പറമ്പ് തെക്ക് വലിയപറമ്പില്‍ സ്വദേശി ബിനു (45) ആണ് മരിച്ചത്. മരം വെട്ടുന്നതിനിടെ ഇടിമിന്നലേറ്റാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ രണ്ടുതൊഴിലാളികളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ബിനുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

മിന്നലേറ്റ രണ്ടാമത്തെ തൊഴിലാളിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇയാള്‍ ചികില്‍സയിലാണെന്നും അധികൃതര്‍ അറിയിച്ചു.

Tags: