ജോലിസമ്മര്‍ദ്ദം കൂടുതല്‍; കൊണ്ടോട്ടിയില്‍ തഹസില്‍ദാര്‍ക്ക് സങ്കടഹരജി നല്‍കി ബിഎല്‍ഒമാര്‍
മലപ്പുറം: അമിത ജോലിഭാരം താങ്ങാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തഹസില്‍ദാര്‍ക്ക് സങ്കടഹരജി നല്‍കി കൊണ്ടോട്ടി നഗരസഭയിലെ ബിഎല്‍ഒമാര്‍. തഹസില്‍ദാര്‍ സംഭവത്തില്‍ നടപടിയെടുക്കണമെന്നാണ് ആവശ്യം. ഹരജി മലപ്പുറം കലക്ടര്‍ക്ക് നല്‍കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
നിലവില്‍ നിശ്ചയിച്ചിരിക്കുന്ന സമയത്തിനകത്ത് എസ്‌ഐആര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാകില്ലെന്നും അതുകൊണ്ടു തന്നെ സമയപരിധി കൂട്ടണമെന്നും അവര്‍ പറയുന്നു. ആരുടെയെങ്കിലും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നു പുറത്തു പോയാല്‍ അവര്‍ തങ്ങളെ കുറ്റപ്പെടുത്തുമെന്നും ആക്രമിക്കുമെന്നുമുള്ള ആശങ്കയും അവര്‍ പങ്കുവക്കുന്നുണ്ട്. തങ്ങള്‍ക്ക് ജീവനുപോലും ഭീഷണിയുണ്ടെന്നും അവര്‍ ഹരജിയില്‍ പറയുന്നു.