ജോലി സമ്മര്‍ദ്ദം; ബിഎല്‍ഒ ആത്മഹത്യ ചെയ്തു, ഹൃദയഭേദകമായ വീഡിയോ പുറത്ത്

Update: 2025-12-01 09:08 GMT

ലഖ്‌നോ: വോട്ടര്‍ പട്ടികയുടെ സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) പ്രക്രിയയുമായി ബന്ധപ്പെട്ട ജോലി സമ്മര്‍ദ്ദം മൂലം ഒരു ബിഎല്‍ഒ കൂടി ജീവനൊടുക്കി. അസിസ്റ്റന്റ് അധ്യാപകനായ സര്‍വേഷ് സിങാണ് മരിച്ചത്.

ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് റെക്കോര്‍ഡ് ചെയ്തതായി പറയപ്പെടുന്ന ഒരു വീഡിയോയില്‍, കഠിനാധ്വാനം ചെയ്തിട്ടും ജോലി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് സിങ് പറയുന്നുണ്ട്. അമ്മയോടും സഹോദരിയോടും ക്ഷമ ചോദിക്കുകയും തന്റെ പെണ്‍മക്കളെ നോക്കണമെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം ജീവനൊടുക്കിയത്.

ഇന്നലെ പുലര്‍ച്ചെയാണ് സിങിനെ വീട്ടിലെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തി. ഉത്തര്‍പ്രദേശിലും മറ്റ് സംസ്ഥാനങ്ങളിലുമുള്ള വ്യാപകമായ എസ്ഐആര്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തുടര്‍ച്ചയായ സര്‍വേകള്‍, ഡാറ്റ പരിശോധന, പതിവ് റിപ്പോര്‍ട്ടിങ് എന്നിവ കാരണം സിങ് കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു.

Tags: