വനിതാ സംവരണ ബില്ല്; ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ സംസാരിക്കും
ന്യൂഡല്‍ഹി: വനിതാ സംവരണവും പരിധി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകൡമേല്‍ രണ്ടാം ദിവസവും ലോക്സഭയില്‍ ചര്‍ച്ച തുടരുന്നു.രാഹുല്‍ ഗാന്ധി ഉച്ചകഴിഞ്ഞ് 3 മണിക്ക് ലോക്‌സഭയില്‍ സംസാരിക്കും. തുടര്‍ന്ന് അമിത് ഷായുടെ മറുപടിയും ഉണ്ടാകും. ബില്ലുകളില്‍ വോട്ടെടുപ്പ് വൈകുന്നേരം 4 മണിക്ക് നടക്കും. അതേസമയം, പാര്‍ലമെന്റ് സമുച്ചയത്തില്‍ പ്രതിപക്ഷം യോഗം ചേരുന്നുണ്ട്. ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു.
ആദ്യ ദിവസം 13 മണിക്കൂര്‍ ചര്‍ച്ച നടന്നു. ശേഷം, പാര്‍ലമെന്റില്‍ സ്ത്രീകള്‍ക്ക് 33% സംവരണം നല്‍കുന്ന 2023 ലെ വനിതാ സംവരണ നിയമം സര്‍ക്കാര്‍ നടപ്പിലാക്കി. കേന്ദ്ര നിയമ മന്ത്രാലയം ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. ബില്ലുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ലോക്സഭാ സ്പീക്കര്‍ 15 മണിക്കൂര്‍ സമയം അനുവദിച്ചു. വ്യാഴാഴ്ച രാത്രി 1 മണി വരെ ചര്‍ച്ച തുടര്‍ന്നു. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പ്രിയങ്ക ഗാന്ധി, ഗൗരവ് ഗൊഗോയ്, വേണുഗോപാല്‍ എന്നിവര്‍ ബില്ലുകള്‍ക്കെതിരെ സംസാരിച്ചു.