വനിത സംവരണ ബില്ല്; സഭയില്‍ പ്രതിപക്ഷ ബഹളം, രാഹുലിന്റെ പരാമര്‍ശം സഭാ നടപടികളില്‍ നിന്ന് ഒഴിവാക്കി സ്പീക്കര്‍

Update: 2026-04-17 10:20 GMT

ന്യൂഡല്‍ഹി: രാഹുലിന്റെ പരാമര്‍ശം സ്പീക്കര്‍ സഭാ നടപടികളില്‍ നിന്ന് ഒഴിവാക്കി. ഓപ്പറേഷന്‍ സിന്ദൂര്‍ മാജിക് ആയിരുന്നുവെന്നും പ്രധാനമന്ത്രി മോദി മാന്ത്രികനായിരുന്നുവെന്നുമുള്ള പരാമര്‍ശങ്ങളാണ് നീക്കിയത്.

'രാഹുലിന്റെ പ്രസംഗത്തില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. ഓപ്പറേഷന്‍ സിന്ദൂര്‍ മാജിക് ആയിരുന്നുവെന്ന് രാഹുല്‍ പറയുന്നു, അദ്ദേഹം അതിനെ കളിയാക്കുകയാണ്. അദ്ദേഹം അതിനെ മാജിക് എന്ന് വിളിക്കുന്നു. നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് പ്രസംഗം നടത്തണം. പ്രധാനമന്ത്രിയെ ആവര്‍ത്തിച്ച് പരിഹസിക്കുന്നത് തെറ്റാണ്. പ്രധാനമന്ത്രി നിങ്ങളുടേതോ എന്റേതോ അല്ല.' കിരണ്‍ റിജിജു പറഞ്ഞു.

അതേസമയം, ഇതൊരു വനിതാ സംവരണ ബില്ലല്ലെന്ന് രാഹുല്‍ ഗാന്ധി സഭയില്‍ പറഞ്ഞു. ഇത് സ്ത്രീകളെ ശാക്തീകരിക്കില്ല. മറിച്ച് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ഭൂപടം മാറ്റാന്‍ വേണ്ടി മാത്രമുള്ളതാണ് ഇതെന്നും ഒരു നാണക്കേടായ നിയമമാണെന്നും അദ്ദേഹം വ്യക്തമാക്കി.


Tags: