തിരുവനന്തപുരം: പാലക്കാട്ട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ആരോപണമുന്നയിച്ച സ്ത്രീകള്‍ പരാതി നല്‍കാന്‍ സന്നദ്ധത അറിയിച്ചു. സംസ്ഥാനസര്‍ക്കാര്‍ രൂപീകരിച്ച ക്രൈംബ്രാഞ്ച് സംഘം ബന്ധപ്പെട്ടപ്പോഴാണ് അവര്‍ നിലപാട് അറിയിച്ചത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിനു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരാതികള്‍ പരിശോധിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തി, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ആണ് രാഹുല്‍ മങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.