ബംഗളൂരു മെട്രോയില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചയാള്‍ പിടിയില്‍
ബംഗളൂരു: മെട്രോയില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. മുരുഗേഷ് പാളയത്തെ ഒരു സ്വകാര്യസ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലിയെടുക്കുന്ന ദിഗ്‌നാഥാണ് (27) അറസ്റ്റിലായത്. 'ബാംഗ്ലൂര്‍ ചിക്‌സ്' എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ നിരവധി സ്ത്രീകളുടെ ഫോട്ടോകളും വീഡിയോകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധം ശക്തമായതോടെയാണ് പോലിസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. ഇയാള്‍ എല്ലാ ദിവസവും മെട്രോയില്‍ യാത്ര ചെയ്യുമായിരുന്നുവെന്നും രഹസ്യമായി സ്ത്രീകളെ വീഡിയോകള്‍ എടുക്കുമായിരുന്നു എന്നും കണ്ടെത്തി. ഈ ദൃശ്യങ്ങളെ ഇന്‍സ്റ്റഗ്രാം, ടെലഗ്രാം എന്നിവയിലൂടെയാണ് പ്രചരിപ്പിച്ചിരുന്നത്.