രണ്ട് മക്കളുമായി യുവതി കിണറ്റില്‍ ചാടി; രക്ഷിച്ച് ഫയര്‍ഫോഴ്‌സ്

Update: 2025-07-30 09:12 GMT

കണ്ണൂര്‍: രണ്ടുമക്കളുമായി യുവതി കിണറ്റില്‍ ചാടി. കണ്ണൂര്‍ പരിയാരം ശ്രീസ്ഥയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വിവരം അറിഞ്ഞ ഫയര്‍ഫോഴ്‌സ് സംഘം അതിവേഗം സ്ഥലത്തെത്തി മൂവരെയും കിണറ്റില്‍ നിന്നും രക്ഷിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച മൂവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.