വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് സ്ഥാപക ദിനാഘോഷം: പത്തിരിപ്പാല കാരുണ്യ ഭവനം സന്ദര്‍ശിച്ച് WIM നേതാക്കള്‍

Update: 2026-01-11 13:44 GMT

പാലക്കാട്: വിമണ്‍ ഇന്ത്യ മൂവ്‌മെന്റ്(WIM)സ്ഥാപക ദിനത്തോടനുബന്ധിച്ച് സംഘടനയുടെ നേതൃത്വത്തില്‍ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തിരിപ്പാലയിലെ കാരുണ്യ ഭവനം സന്ദര്‍ശിച്ചു. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും സാമൂഹ്യനന്മയ്ക്കുമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഈ സന്ദര്‍ശനം സംഘടനയുടെ സാമുഹ്യ പ്രതിബദ്ധത ലക്ഷ്യം വെച്ചുള്ളതാണ്.

കാരുണ്യ ഭവനത്തില്‍ താമസിക്കുന്നവരുമായി സംഘടനാ നേതാക്കള്‍ നേരിട്ട് ആശയവിനിമയം നടത്തി. അവിടുത്തെ ആവശ്യങ്ങളും പ്രശ്‌നങ്ങളും മനസ്സിലാക്കി. സ്ഥാപക ദിനാഘോഷം വെറും ആഘോഷമായി മാത്രമല്ല, സാമൂഹ്യ ഉത്തരവാദിത്തത്തിന്റെ ഭാഗമായിട്ടാണ് വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ആചരിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. സ്ത്രീകളുടേയും പിന്നോക്ക വിഭാഗങ്ങളുടേയും ക്ഷേമം ലക്ഷ്യമാക്കി തുടര്‍ന്ന് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും, സമൂഹത്തില്‍ സ്‌നേഹവും കരുണയും വളര്‍ത്തുന്നതിന് വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും നേതാക്കള്‍ അറിയിച്ചു.

വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബാബിയ ഷെരീഫ് പരിപാടിക്ക് നേതൃത്വം നല്‍കി. പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി ലൈല ഫക്രുദീന്‍, ജില്ലാ വൈസ് പ്രസിഡന്റ് റുക്കിയ അലി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷമീന, സീനത്ത് ഹാരിസ്, കൂടാതെ ഷൊര്‍ണൂര്‍ മണ്ഡലം പ്രസിഡന്റ് ഷാക്കിറ സത്താര്‍, മണ്ഡലം ഭാരവാഹികളായ ആമിന, നഫ്സി, സലീന എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.