വിമന്‍ ഇന്ത്യ മൂവ്‌മെന്റ് കണ്‍വെന്‍ഷന്‍

Update: 2025-09-22 15:03 GMT

തിരൂര്‍: എമര്‍ജിങ് വിമന്‍ ദേശീയ ക്യാംപയിന്റെ ഭാഗമായി വിമന്‍ ഇന്ത്യ മൂവ്‌മെന്റ് തിരൂര്‍ മണ്ഡലം കമ്മിറ്റി കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പുത്തനത്താണി സെവന്‍ എറീന കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സുനിയാ സിറാജ് ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അക്രമങ്ങളെ കുറിച്ചും സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും ചര്‍ച്ച നടക്കുന്ന ഇക്കാലത്ത് അക്രമങ്ങള്‍ തുടരുകയാണെന്ന് സുനിയാ സിറാജ് പറഞ്ഞു. സ്ത്രീ സമൂഹം ഒറ്റക്കെട്ടായി അവകാശങ്ങള്‍ ആവശ്യപ്പെടാത്തിടത്തോളം കാലം അത് തുടരും. അതിനാല്‍, സ്ത്രീകള്‍ ജാഗ്രതയോടെ മുന്നോട്ടുപോവണമെന്നും അവകാശങ്ങള്‍ ലഭിക്കാത്തിടത്തോളം കാലം വിശ്രമം പാടില്ലെന്നും അവര്‍ ആവശ്യപ്പെട്ടു. രാഷ്ട്ര പുരോഗതിക്ക് രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം എന്ന വിഷയത്തില്‍ എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഹംസ തലക്കാപ്പ് ക്ലാസ് എടുത്തു. ആതവനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ എം കെ സക്കറിയ, ജില്ലാ കമ്മിറ്റി അംഗം നാസിയ മുഹമ്മദ്, അതവനോട് പഞ്ചായത്ത് പ്രസിഡണ്ട് സനൂബിയ പുത്തനത്താണി സംസാരിച്ചു.വിമന്‍ ഇന്ത്യ മൂവ്‌മെന്റ് തിരൂര്‍ മണ്ഡലം പ്രസിഡണ്ട് സക്കീന മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി റിഷാന റാഫി സ്വാഗതവും ആതവനാട് പഞ്ചായത്ത് സെക്രട്ടറി സുനീറ നന്ദിയും പറഞ്ഞു.