ബസില്‍ കുഴഞ്ഞുവീണ് മരിച്ചു

Update: 2025-08-31 10:02 GMT

തൃശൂര്‍: ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരി മരിച്ചു. അന്തിക്കാട് കുറ്റിമാവ് സ്വദേശി വന്നേരി വീട്ടില്‍ ഗോപാലന്റെ മകള്‍ ലീന(56)യാണ് മരിച്ചത്. ഇന്നുരാവിലെയാണ് സംഭവം. കുറ്റുമാവില്‍നിന്ന് സ്വകാര്യ ബസില്‍ കയറിയ ലീന അന്തിക്കാട് ആല്‍ സെന്ററില്‍ വച്ചാണ് അസ്വസ്ഥത പ്രകടിപ്പിച്ചത്. കണ്ടക്ടറും ബസിലുണ്ടായിരുന്ന യാത്രക്കാരും ലീനയ്ക്ക് വെള്ളം നല്‍കി. ഇതേ ബസില്‍ തന്നെ ഇവരെ കാഞ്ഞാണിയിലെ ആശുപത്രിയിലും തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.