വടക്കാഞ്ചേരി: ഇരുമ്പുഗ്രില്ലില്‍ നിന്നും ഷോക്കേറ്റ് യുവതി മരിച്ചു. പുന്നംപറമ്പ് ഉന്നതിയില്‍ ഈശ്വരന്റെ മകള്‍ രേണുക(41)യാണ് മരിച്ചത്. രേണുകയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരന്‍ രതീഷ്, രേണുകയുടെ മകള്‍ ദേവാഞ്ജന എന്നിവര്‍ക്കും ഷോക്കേറ്റു. വീടിനു പിറകിലെ ഇരുമ്പുഗ്രില്ലില്‍ പിടിച്ച ഉടന്‍ രേണുകയ്ക്കാണ് ആദ്യം ഷോക്കേറ്റത്. കരച്ചില്‍ കേട്ട് മകള്‍ ദേവാഞ്ജനയും സഹോദരന്‍ രതീഷും രക്ഷപ്പെടുത്താന്‍ നടത്തിയ ശ്രമത്തിനിടെ ഇരുവരും ഷോക്കേറ്റ് തെറിച്ചുവീണു. മൂന്നുപേരെയും വടക്കാഞ്ചേരി ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രേണുകയെ രക്ഷിക്കാനായില്ല.