കൊല്ലം: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം. കൊല്ലം പട്ടാഴി സ്വദേശിയായ 48കാരിയാണ് മരിച്ചത്. സെപ്തംബര്‍ 23 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 11 ദിവസത്തിനിടെ മൂന്നാമത്തെ അമീബിക് മസ്തിഷ്‌കജ്വര മരണമാണ്. ഇതുവരെ 100 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തെക്കന്‍ ജില്ലകളില്‍ കൊല്ലം തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ രോഗ ബാധിതരുള്ളത്. വടക്കന്‍ ജില്ലകളില്‍ കോഴിക്കോട്‌സ മലപ്പുറം ജില്ലകളിലും രോഗബാധിതര്‍ വര്‍ധിക്കുന്നുണ്ട്.