മീന്‍ വണ്ടി തലയിലൂടെ കയറിയിറങ്ങി യുവതി മരിച്ചു

Update: 2025-10-26 12:26 GMT

കോഴിക്കോട്: കണ്ണഞ്ചേരിയില്‍ മീന്‍വണ്ടി തലയിലൂടെ കയറിയിറങ്ങി യുവതി മരിച്ചു. ടൗണില്‍ നിന്നും മീഞ്ചന്തയിലേക്ക് ഒരേദിശയില്‍ സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറിനെ മീന്‍വണ്ടി തട്ടുകയും സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. നല്ലളം സ്വദേശി സുഹറ ആണ് മരിച്ചത്. യുവതിയുടെ തലയിലൂടെ മീന്‍വണ്ടിയുടെ പിന്‍ചക്രം കയറിയിറങ്ങിയാണ് മരണം. ഇന്ന് വൈകുന്നേരം കണ്ണഞ്ചേരി പെട്രോള്‍ പമ്പിന് സമീപത്താണ് അപകടം.