അയല്‍ക്കാരി തീ കൊളുത്തിയ ആശാപ്രവര്‍ത്തക മരിച്ചു

Update: 2025-10-18 05:14 GMT

പത്തനംതിട്ട: കീഴ്വായ്പൂരില്‍ മോഷണശ്രമത്തിനിടെ പോലിസുകാരന്റെ ഭാര്യ തീകൊളുത്തിയ ആശാപ്രവര്‍ത്തക മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരുന്ന ലതാകുമാരിയാണ് മരിച്ചത്.

കഴിഞ്ഞ ഒമ്പതാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ലതയെ ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടിയ ശേഷം പ്രതിയായ സുമയ്യ, ലതയുടെ വീടിന് തീകൊളുത്തുകയായിരുന്നു. ഷെയര്‍മാര്‍ക്കറ്റിങ് ഇടപാടുകാരിയായ സുമയ്യക്ക് വലിയ നഷ്ടം വന്നിരുന്നു. തുടര്‍ന്നാണ് മോഷണവും കൊലപാതകവും നടത്തിയത്. കോയിപ്രം പോലിസ് സ്റ്റേഷനിലെ സിവില്‍ പോലിസ് ഉദ്യോഗസ്ഥന്റെ ഭാര്യയാണ് സുമയ്യ.