ബസില്‍നിന്ന് തെറിച്ചുവീണ് യാത്രക്കാരി മരിച്ചു

Update: 2025-08-11 11:30 GMT

തൃശൂര്‍: ബസില്‍ നിന്ന് പുറത്തേക്ക് വീണ്ട് യാത്രക്കാരി മരിച്ചു. പൂവത്തൂര്‍ സ്വദേശിനി നളിനിയാണ് (74) മരിച്ചത്. ഇന്നു രാവിലെ പത്തേകാലോടെ പൂവത്തൂര്‍ പൂച്ചക്കുന്ന് ഭാഗത്തുനിന്നും സ്വകാര്യ ബസ്സില്‍ കയറിയ നളിനി, െ്രെഡവര്‍ സീറ്റിന് പുറകില്‍ നിന്ന് ഒഴിഞ്ഞ സീറ്റിലേക്ക് മാറുന്നതിനിടെ ബാലന്‍സ് തെറ്റി മുന്‍വശത്തെ ഡോറിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു. ഡോര്‍ അടച്ചിരുന്നെങ്കിലും യാത്രക്കാരി വീണപ്പോള്‍ തുറന്ന് പോവുകയായിരുന്നു. അപകടം നടന്നയുടന്‍ പറപ്പൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വകാര്യ ഫൈനാന്‍സ് സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റായിരുന്നു നളിനി.